Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Juhu Firing

ന​ട​ൻ ടൈ​ഗ​ർ ഷ്റോ​ഫി​നു​നേ​രെ വെ​ടി​വെ​പ്പ്; ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

മും​ബൈ: ബോ​ളി​വു​ഡ് താ​രം ടൈ​ഗ​ർ ഷ്റോ​ഫി​നു നേ​രെ വെ​ടി​വെ​പ്പ്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മും​ബൈ​യി​ലെ ജൂ​ഹു​വി​ൽ ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം താ​ര​ത്തി​ന്‍റെ കാ​റി​ന് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കാ​ർ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഗ്രൗ​ണ്ടി​ൽ നി​ന്ന് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ അ​നി​ൽ പ​ണ്ഡി​റ്റ് എ​ന്ന​യാ​ൾ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ന്ന​താ​യി സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ അ​വ​കാ​ശ​പ്പെ​ട്ടു. ഇ​യാ​ൾ ലോ​റ​ൻ​സ് ബി​ഷ്ണോ​യി സം​ഘ​ത്തി​ലെ അം​ഗ​മാ​ണെ​ന്നും അ​വ​കാ​ശ​പ്പെ​ട്ടു. ടൈ​ഗ​ർ ത​ങ്ങ​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കാ​ത്ത​തും സ​ൽ​മാ​ൻ ഖാ​നു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​ണ് താ​ര​ത്തെ ല​ക്ഷ്യ​മി​ടാ​ൻ കാ​ര​ണ​മെ​ന്നാ​ണ് വീ​ഡി​യോ​യി​ൽ പ​റ​യു​ന്ന​ത്. 

ഹ​ർ​മ​ൻ സ​ന്ധു​വും താ​നും ചേ​ർ​ന്നാ​ണ് ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ന്ന​തെ​ന്നും വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ വീ​ഡി​യോ​യി​ലെ അ​വ​കാ​ശ​വാ​ദ​ങ്ങ​ളു​ടെ ആ​ധി​കാ​രി​ക​ത സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി​ക​ൾ താ​ര​ത്തി​ന്‍റെ കാ​റി​ന് നേ​രെ മൂ​ന്ന് റൗ​ണ്ട് വെ​ടി​യു​തി​ർ​ത്ത​താ​യി പൊ​ലി​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. വെ​ടി​വ​യ്പ്പി​ൽ പ​രി​ക്കേ​റ്റ ടൈ​ഗ​ർ ഷ്രോ​ഫി​ന്‍റെ ഡ്രൈ​വ​റെ നാ​നാ​വ​തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 

അ​ക്ര​മി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പൊ​ലി​സ് പ്ര​ദേ​ശം വ​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്. 12 സം​ഘ​ങ്ങ​ളെ നി​യോ​ഗി​ച്ച് വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ൽ ആ​രം​ഭി​ക്കു​ക​യും ചെ​യ്‌​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ന​ട​ൻ സു​ര​ക്ഷി​ത​നാ​ണെ​ന്ന് ഡി​സി​പി മോ​ഹി​ത് ഗാ​ർ​ഗ് സ്ഥി​രീ​ക​രി​ച്ചു. ഗു​ജ​റാ​ത്തി​ലെ ജ​യി​ലി​ൽ ക​ഴി​യു​ന്ന ലോ​റ​ൻ​സ് ബി​ഷ്ണോ​യി നേ​ര​ത്തെ​യും സ​ൽ​മാ​ൻ ഖാ​നെ വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 

ടൈ​ഗ​ർ ഷ്റോ​ഫി​നും സ​ൽ​മാ​ൻ ഖാ​നും ഒ​രു​മി​ച്ച് സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഇ​രു​വ​രും ത​മ്മി​ൽ സി​നി​മാ മേ​ഖ​ല​യി​ലെ അ​ടു​ത്ത ബ​ന്ധ​ങ്ങ​ളു​ണ്ട്. ടൈ​ഗ​റി​ന്‍റെ ബോ​ളി​വു​ഡ് പ്ര​വേ​ശ​ന​ത്തി​ന് സ​ൽ​മാ​ൻ ഖാ​ൻ സ​ഹാ​യി​ച്ചി​രു​ന്നു.  ടൈ​ഗ​റി​ന്‍റെ പി​താ​വും ന​ട​നു​മാ​യ ജാ​ക്കി ഷ്രോ​ഫ് സ​ൽ​മാ​ൻ ഖാ​നൊ​പ്പം നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up